Home Covid-19 കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങി ജെന്നോവ

കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങി ജെന്നോവ

0

ന്യൂഡെല്‍ഹി: കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്ക് പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മ്മാണ കമ്പിനിയായ ജെന്നോവ തയ്യാറെടുക്കുന്നു. എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണ് ജെന്നോവയുടെ കൊറോണ വാക്‌സിന്‍. വാക്‌സിന്‍ വികസനത്തിന് ധനസഹായം നല്‍കുന്ന കേന്ദ്ര ജൈവസങ്കേതിക വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മ്മിക്കപ്പെടുന്ന വാക്‌സിന് എച്ച്‌സിജിഒ 19 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വികസിപ്പിച്ചെടുത്ത വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് സന്നദ്ധതയുള്ളവരെ തേടുകയാണെന്നും , വാക്‌സിന്‍ കൊറേണയ്ക്കുള്ള ശ്വാശത പരിഹാരം അയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജെന്നോവ സിഇഒ സഞ്ജയ് സിങ് പറഞ്ഞു.

എലികളിലും ആള്‍കുരുങ്ങുകളിലും നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടേതടക്കം അനുമതിയും ജെന്നോവയ്ക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here