വീട്ടിൽ ബോം​ബ് നിർമ്മിക്കുന്നതിനിടെ സ്ഫോ​ട​നം; യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി​ക​ള്‍ അ​റ്റു

ക​ണ്ണൂ​ര്‍: വീ​ടി​ന്‍റെ പി​ന്നി​ലി​രു​ന്ന് ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ​ സ്ഫോ​ട​ന​ത്തി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി​ക​ള്‍ അ​റ്റു. ക​തി​രൂ​ർ സ്വ​ദേ​ശി നി​ജേ​ഷിൻ്റെ ര​ണ്ടു കൈ​പ്പ​ത്തി​ക​ളു​മാ​ണ് സ്ഫോ​ട​ന​ത്തി​ല്‍ അ​റ്റു​പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക​തി​രൂ​ര്‍ നാ​ലാം മൈ​ലി​ൽ ഒ​രു വീ​ടി​ന്‍റെ പി​ന്നി​ലി​രു​ന്ന് ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ജേ​ഷി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ജേ​ഷി​നെ ആ​ദ്യം ത​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് നി​ജേ​ഷി​നെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.