Home Covid-19 കൊറോണ വ്യാപനം; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്

കൊറോണ വ്യാപനം; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന യോഗത്തില്‍ കോര്‍ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ കളക്ടര്‍മാര്‍, പൊലീസ് കമ്മീഷണര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനവും യോഗത്തില്‍ ഉണ്ടാകും. അടുത്ത രണ്ട് ദിവസങ്ങളിലായി കൊറോണ പരിശോധന വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ട് ഉണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെയും കൂട്ട പരിശോധനയ്ക്ക് വിധേയമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here