സുശീല്‍ ചന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡെല്‍ഹി : ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ഇന്ന് ചുമതലയേല്‍ക്കും. 2022 മെയ് 14 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. 2019 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ 63 കാരനായ സുശീല്‍ ചന്ദ്ര സുനില്‍ അറോറയ്ക്ക് പകരമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്.

സേവന കാലയളവില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് അദ്ദേഹം മേല്‍നോട്ടം വഹിക്കും. തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിന് മുനപ് രണ്ടുവര്‍ഷം സുശീല്‍ ചന്ദ്ര സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ചെയര്‍മാനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണറായി 10 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.