Home Politics മന്‍സൂര്‍ വധക്കേസ്; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

മന്‍സൂര്‍ വധക്കേസ്; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

0

കണ്ണൂർ: മന്‍സൂര്‍ വധക്കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ബിജേഷ് അറസ്റ്റില്‍. മുഖ്യപ്രതികള്‍ക്ക് ബിജേഷ് സഹായം ചെയ്തുകൊടുത്തെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ ഒത്തു ചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത് നിർണായക തെളിവായി. കൊലപാതകത്തിന് തൊട്ടു മുന്‍പാണ് കൂടിച്ചേരല്‍. സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തിലുണ്ട്. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്ന സൂചനയാണ് ദൃശ്യങ്ങള്‍ നല്‍കുന്നത്.

കൊലപാതകം നടന്ന സ്ഥലത്തുനിന്നും നൂറുമീറ്റര്‍ അകലെയുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കളുടെ സാന്നിധ്യവും ദൃശ്യത്തിലുണ്ട്.

കുറ്റകൃത്യത്തിന്‍റെ അവസാനവട്ട തയ്യാറെടുപ്പ് നടത്തുകയായിരുന്നെന്നാണ് സൂചന. ഇവിടെനിന്നാണ് മന്‍സൂറിനെയും സഹോദരനെയും അക്രമിക്കാന്‍ സംഘം പുറപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയിലേക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here