മും​ബൈ​യി​ൽ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ കൊറോണ ആ​ശു​പ​ത്രി​ക​ളാ​ക്കു​ന്നു

മും​ബൈ: കൊറോണ രോഗിക​ൾ പെരുകുന്ന സാ​ഹ​ച​ര്യ​ത്തി​ൽ മും​ബൈ​യി​ൽ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ കൊറോണ ആ​ശു​പ​ത്രി​ക​ളാ​ക്കു​ന്നു. അ​ടു​ത്ത അ​ഞ്ചോ ആ​റോ ആ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് ജം​ബോ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഫോ​ർ സ്റ്റാ​ർ, ഫെ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ കൊറോണകെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കി മാ​റ്റു​മെ​ന്നും ബ്രി​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നാണ് അ​റി​യി​ച്ചത്.

ന​ഗ​ര​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും 200 ഐ​സി​യു കി​ട​ക്ക​ക​ളും 70 ശ​ത​മാ​നം ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും ഉ​ൾ​പ്പെ​ടെ 2,000 കി​ട​ക്ക​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ബി​എം​സി മേ​ധാ​വി ഇ​ക്ബാ​ൽ സിം​ഗ് ച​ഹാ​ൽ പ​റ​ഞ്ഞു.

നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ക്ബാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.