ഗോഹട്ടി: അനധികൃതമായി ആധാർ കാർഡ് നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ. ആസാമിലെ ദിബ്രുഗഡിലാണ് സംഭവം. മൂന്ന് പേരെ പോലീസ് പിടികൂടി. ദിപെൻ ഡോളി, ബിതുപൻ ഡിയോറി, അയ്ബി ഡിയോറി എന്നിവരാണ് അറസ്റ്റിലായത്. ലക്കിംപുർ സ്വദേശികളാണ് ഇവർ മൂന്നുപേരും.
ദിബ്രുഗഡിലെ പാൽതാൻ ബസാർ മേഖല കേന്ദ്രികരിച്ചാണ് ഇവർ ആധാർ കാർഡ് നിർമിച്ചിരുന്നത്. ഒരു കാർഡിന് 300 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. കംപ്യൂട്ടർ, ലാപ്ടോപ്പ്, ആധാർ കാർഡിനുള്ള അപേക്ഷകൾ തുടങ്ങിയവയും 5,000 രൂപയും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഒരു കാറും പോലീസ് കണ്ടെടുത്തു.
വലിയ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാകാം ഇവരെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.