പനങ്ങാട്: എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത്. നെട്ടൂർ സ്വദേശി പീറ്ററിന്റെ സ്ഥലത്താണ് ഹെലികോപ്ടർ വീണത്. പനങ്ങാട് ജനവാസകേന്ദ്രത്തിനടുത്തുള്ള ചതുപ്പ് പോലെയുള്ള പ്രദേശത്തേക്കാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ പൈലറ്റ് ഇടിച്ചിറക്കിയത്.
ഭൂമി നശിച്ചെന്നും നഷ്ടപരിഹാരമായി രണ്ടു കോടി രൂപ വേണമെന്നുമാണ് ഉടമ ആവശ്യപ്പെടുന്നത്. എം എ യൂസഫലിയുമായി ബന്ധപ്പെട്ട വ്യക്തിയെ ഫോണിൽ വിളിച്ചാണ് പീറ്റർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
നെട്ടൂർ സ്വദേശി പീറ്ററിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.