പുതിയ പർട്ടി രൂപീകരിച്ച് ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരി; ലക്ഷ്യം തെലുങ്കാന

ഹൈദരബാദ്​: ആന്ധ്രപ്രദേശ്​ മുൻ മുഖ്യമ​ന്ത്രി വൈഎസ്​ രാജശേഖര റെഡ്​ഢിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈഎസ്​ ​ ജഗൻ മോഹൻ റെഡ്​ഢിയുടെ സഹോദരിയുമായ വൈഎസ്​ ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു. ജൂലൈ എട്ടിന്​ രാജശേഖര റെഡ്​ഢിയുടെ ജന്മദിനത്തിലാണ്​ പുതിയ പാർട്ടി രൂപീകരിക്കുന്നത്​. തെലങ്കാന കേന്ദ്രീകരിച്ച്‌​ പ്രവർത്തിക്കാനാണ്​ ഷർമിളയുടെ പദ്ധതി.

തെലങ്കാന രാഷ്​ട്ര സമിതി, ബി.ജെ.പി, കോൺഗ്രസ്​ എന്നിവരുമായൊന്നും ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന്​ ഷർമിള പറഞ്ഞു. നിലവിൽ തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആർ.എസിൻ്റെ അപ്രമാദിത്യമാണ്​.

തെലങ്കാനയിൽ കോൺ​ഗ്രസിൻ്റെ തകർച്ചയോ​ടെ ശൂന്യമായ പ്രതിപക്ഷത്തിൻ്റെ ഇടത്തിലേക്ക്​ കടന്നുകയറാനാണ്​ ശർമിളയുടെ ശ്രമം. നിലവിൽ വലിയ രാഷ്​ട്രീയ സ്വാധീനമില്ലാത്ത റെഡ്​ഢി സമുദായം കൂടെ നിൽക്കുമെന്നാണ്​ ശർമിള ​പ്രതീക്ഷിക്കുന്നത്​. ടി.ആർ.എസ്​ സർക്കാറിനെതിരെ ഏപ്രിൽ 15ന്​ ശർമിള സത്യഗ്രഹമിരുന്നിരുന്നു.