കോട്ടയം: ഉമ്മൻചാണ്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ട് ദിവസമായി അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ഉമ്മൻചാണ്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. പുതുപ്പള്ളിയിൽ സ്ഥാനാർഥിയായ ഉമ്മൻചാണ്ടി കേരളമാകെ പര്യടനത്തിൽ സജീവമായിരുന്നു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൊറോണ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് മുഖ്യമന്ത്രി.