ബീജിംഗ്: മകന്റെ വിവാഹ ദിവസമാണ് അമ്മ ആ കാര്യം മനസിലാക്കുന്നത്, വധു തന്റെ സ്വന്തം മകളാണെന്ന സത്യം. സിനിമകളില്‍ പോലും കാണാന്‍ സാധിക്കാത്ത ട്വിസ്റ്റാണ് ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ സംഭവിച്ചത്. ഇതോടെ നിരവധി നാടകീയ രംഗങ്ങള്‍ക്കാണ് വിവാഹ വേദി സാക്ഷ്യം വഹിച്ചത്.
വിവാഹ വേദിയില്‍ വച്ചാണ് വരന്റെ മാതാവ് വധുവിന്റെ കൈയിലെ അടയാളം ശ്രദ്ധിച്ചത്. 20 വര്‍ഷം മുമ്പ് നഷ്ടമായ മകളുടെ കൈകളിലുള്ള പോലെത്തെ അടയാളമായിരുന്നു അത്. തുടര്‍ന്ന് വധുവിന്റെ മാതാപിതാക്കളോട് അമ്മ വിവരം തിരക്കി. അപ്പോഴാണ് അറിയുന്നത് യുവതിയെ എടുത്തു വളർത്തിയതാണെന്ന്. അമ്മക്ക് മകളെ നഷ്ടമായ അതേ സ്ഥലത്തു നിന്നാണ് കുട്ടിയെ അവര്‍ക്ക് കിട്ടിയത് എന്നും വ്യക്തമായി.
സഹോദരനും സഹോദരിയുമാണ് വധൂ വരന്മാർ മനസിലായതോടെ വിവാഹം നിർത്തിവച്ചു. ഇതിനിടെ മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. തനിക്ക് പകരം ഇളയ സഹോദരനെ വരനാക്കി വിവാഹം നടത്തണമെന്ന നിര്‍ദ്ദേശം വരൻ മുന്നോട്ട് വച്ചു. മകളെ നഷ്ടമായ അമ്മ രണ്ടാമത് ഒരു കുട്ടിയെ ദത്ത് എടുത്ത് വളര്‍ത്തുകയായിരുന്നു.
വളർത്തു മകനായതുകൊണ്ട് തന്നെ അയാൾ യുവതിയുടെ സഹോദരനല്ലെന്നും മകൻ പറഞ്ഞു. അതോടെ വിവാഹം നടത്തുന്നതിൽ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. അങ്ങനെ യുവതി 20 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി, ഒരേസമയം മകളായും മരുമകളായും.