Home State മുട്ടാർ പുഴയിൽ മരിച്ച വൈഗ ബാലതാരം; ബില്ലി സിനിമയിൽ വൈഗ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു

മുട്ടാർ പുഴയിൽ മരിച്ച വൈഗ ബാലതാരം; ബില്ലി സിനിമയിൽ വൈഗ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു

0

കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗ ബാലതാരം. ബില്ലി എന്ന സിനിമയിൽ വൈഗ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. അഞ്ചു സിനിമകൾ ചേർന്ന ചിത്രഹാറിലെ ഒരു സിനിമയാണ് ബില്ലി. ചിത്രഹാറിലെ മറ്റൊരു സിനിമ നിർമിച്ചിരിക്കുന്നത് വൈഗ താമസിക്കുന്ന ഫ്ലാറ്റിലുള്ള സ്ത്രീയാണ്.

ഒരു വർഷം മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇനിയും തീയറ്ററുകളിൽ എത്തിയിട്ടില്ല. അതേ സമയം പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനുമോഹനെ തേടി കൂടുതൽ പൊലീസുകാർ ചെന്നൈയി​ലേക്ക് തിരിക്കും.

കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനുവിന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കോയമ്പത്തൂരിലും ചെന്നൈയി​ലുമുള്ള ചില സുഹൃത്തുക്കളെ വിളിച്ചതായി കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്തിരുന്ന തി​രുവനന്തപുരം സ്വദേശി എസ്.ഉണ്ണിക്കൃഷ്ണനെ കഴിഞ്ഞദിവസം പൊലീസ് കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.

സാനുവിന്റെ ചെന്നൈയിലെ ചില സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. 2016ൽ ഭാര്യ രമ്യയുടെ പേരിൽ വാങ്ങിയ കങ്ങരപ്പടി ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്ളാറ്റ് സാനുമോഹൻ പണയം വച്ചതിനെക്കുറിച്ച് പ്രമുഖ ബാങ്കുകളിൽ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ല. 12 സ്വകാര്യ ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് കൊടുത്തെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here