Home State ജീവിച്ചിരിക്കുന്നയാൾ മരിച്ചതായി റിപ്പോർട്ട്; വോട്ട് നിഷേധിച്ചു; ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് വയോധികൻ്റെ പ്രതിഷേധം

ജീവിച്ചിരിക്കുന്നയാൾ മരിച്ചതായി റിപ്പോർട്ട്; വോട്ട് നിഷേധിച്ചു; ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് വയോധികൻ്റെ പ്രതിഷേധം

0

തൃശൂർ: ചേലക്കര എസ്എംടി സ്‌കൂളിൽ 81 ബി ബ്ലോക്കിൽ വോട്ട് ചെയ്യാനെത്തിയ വയോധികനായ അബ്ദുൾ ബുഹാരിക്കു വോട്ട് ചെയ്യാനായില്ല. അബ്ദുൾ ബുഹാരി മരിച്ചതായാണ് റിപ്പോർട്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒടുവിൽ അബ്ദുൾ ബുഹാരി ബൂത്തിന് മുൻപിൽ കുത്തിയിരിപ്പ് തുടങ്ങി.

ചേലക്കര പഴയന്നൂർ പൊറ്റയിൽ മറ്റൊരു വയോധികനും വോട്ട് ചെയ്യാനായില്ല. പനയാംപാടത്ത് മാധവൻ ബൂത്തിൽ എത്തിയപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തതായി പ്രിസൈഡിംഗ് ഓഫീസർ അറിയിചതിനെത്തുടർന്നു വോട്ട് ചെയ്യാനായില്ല. പോസ്റ്റൽ വോട്ട് അനുവദിക്കുകയോ പോസ്റ്റൽ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഇദ്ദേഹം പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here