Home Local News നെഞ്ചിനേറ്റ ക്ഷതം; കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മരണകാരണം;കുട്ടി ലൈംഗിക പീഡനത്തിനും ഇരയായെന്ന് റിപ്പോർട്ട്

നെഞ്ചിനേറ്റ ക്ഷതം; കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മരണകാരണം;കുട്ടി ലൈംഗിക പീഡനത്തിനും ഇരയായെന്ന് റിപ്പോർട്ട്

0

പത്തനംതിട്ട: നെഞ്ചിനേറ്റ ക്ഷതമാണ് കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മരണത്തിന് കാരണമെന്ന് സൂചന. ക്രൂരമർദനമാണ് കുട്ടി നേരിട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസുകാരി മരിച്ചത്. രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ ശരീരത്തിൽ ചതവുകളും മുറിവുകളുമുണ്ടായിരുന്നു. പ്രതി മയക്കു മരുന്നിന് അടിമയാണ്.

വീട്ടുജോലി ചെയ്തായിരുന്നു കുട്ടിയുടെ അമ്മ കുടുംബം നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ അമ്മ അടുത്ത വീട്ടിലെ സ്ത്രീയുടെ സഹായം തേടിയിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here