തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ്​ ഗുരുതരമായി പരിക്കേറ്റു

പാലക്കാട്​: അട്ടപ്പാടിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ്​ ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മിക്കാണ്​ (31) പരിക്കേറ്റത്​. പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.

അഗളി ഗവൺമെന്‍റ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ തെരഞ്ഞെടുപ്പ്​ ജോലിക്കെത്തിയതായിരുന്നു വിദ്യാ ലക്ഷ്​മി. മൂന്ന് നില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക്​ വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.