Home Covid-19 ഡെൽഹിയിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി ; ഗതാഗതത്തിന് ഇ-പാസ്

ഡെൽഹിയിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി ; ഗതാഗതത്തിന് ഇ-പാസ്

0

ന്യൂഡെൽഹി: കൊറോണ കേസുകൾ നിയന്ത്രണാതീതമാകുന്ന പശ്ചാത്തലത്തിൽ ഡെൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ കർശന നിയന്ത്രണമുണ്ട്. ഗതാഗതത്തിന് ഇ-പാസ് നിർബന്ധമാക്കും.

അടിയന്തര സേവനങ്ങൾക്ക് മാത്രമാവും പൊതു ജനങ്ങൾക്ക് രാത്രി അനുമതി നൽകുക. അതെ സമയം ഡെൽഹിയിൽ കോറോണയുടെ നാലാം തരംഗമണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എന്നാൽ സമ്പുർണ ലോക്ഡൗൺ പരിഗണിക്കുന്നില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു .

തിങ്കളാഴ്ച സംസ്ഥാനത്ത് 3,548 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15 പേർക്ക് കൊറോണ മൂലം ജീവൻ നഷ്ടമായി. കൊറോണ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയും രാജസ്ഥാനും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here