Home State തളിപ്പറമ്പിൽ വ്യാപക കള്ളവോട്ടെന്ന് ആരോപണം ; റിപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

തളിപ്പറമ്പിൽ വ്യാപക കള്ളവോട്ടെന്ന് ആരോപണം ; റിപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

0

കണ്ണൂർ : തളിപ്പറമ്പിൽ വ്യാപക കള്ളവോട്ടെന്ന് ആരോപിച്ച്‌ റിപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് പറഞ്ഞു. തളിപ്പറമ്പ് വേശാല ബൂത്തിൽ യുഡിഎഫ്കാർക്ക് നേരെ മുളക്‌പൊടി എറിഞ്ഞതായും പരാതിയുണ്ട്.രാവിലെ മുതൽ തളിപ്പറമ്പ് മണ്ഡലത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബൂത്ത് പിടുത്തം വ്യാപകമാണന്ന് യുഡിഎഫ് ആരേപിച്ചിരുന്നു.

110-ാം നമ്പർ ബൂത്തിൽ കള്ളവോട്ടിന് എത്തിയ ആളെ കണ്ടെത്തി തിരിച്ചയക്കുകയും, തുടർന്നുണ്ടായ സംഘർഷത്തിൽ പോളിംഗ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെ തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു.

സംഘർഷങ്ങൾ ആസൂത്രിതമാണന്നും, പ്രശ്‌നമില്ലാത്തിടത്തും പ്രശ്‌നമുണ്ടാക്കാനാണ് യുഡി എഫ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here