Home State ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ

ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ

0

ന്യൂഡെൽഹി: ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ. വോട്ടെടുപ്പ് ദിവസമായ നാളെ സുപ്രീംകോടതി ലാവ്‌ലിൻ കേസ് പരിഗണിക്കാനിരിക്കേയാണ്, മാറ്റിവെയ്ക്കണമെന്ന് അപേക്ഷ നൽകിയത്. നാലാം നമ്പർ കോടതിയിൽ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിൽ നാലാമത്തെ കേസാണിത്.

കേസിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രാൻസിസ് സുപ്രിംകോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐയും വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ, ആർ ശിവദാസൻ നായർ തുടങ്ങിയ പ്രതികളും നൽകിയ അപ്പീലുകളും കോൺഗ്രസ് നേതാവ് വി എം സുധീരൻ നൽകിയ ഹർജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ നിരവധി തവണ മാറ്റിവയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here