കോവാക്‌സിന് മൂന്നാം ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ക്ലിനിക്കൽ ട്രയൽ നടത്താൻ അനുമതി

ന്യൂഡെൽഹി: ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന് മൂന്നാം ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ക്ലിനിക്കൽ ട്രയൽ നടത്താൻ അനുമതി ലഭിച്ചു. കൊറോണ വൈറസിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നൽകുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നൽകിയിരിക്കുന്നത്.

കേന്ദ്ര ഡ്രഗ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ സബ്ജക്റ്റ് എക്‌സ്‌പേർട്ട് കമ്മിറ്റിയാണ് ഭാരത് ബയോടെക്കിന് അനുമതി നൽകിയത്. കൊറോണക്കെതിരേ ബൂസ്റ്റർ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. വാക്‌സിൻ്റെ രണ്ടു ഡോസുകൾ നൽകി ആറു മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് നൽകാനാണ് പദ്ധതി.

രണ്ടാംഘട്ട ട്രയലിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. മാർച്ച് 23ന് വിശദമായ ക്ലിനിക്കൽ ട്രയൽ പ്രോട്ടോക്കോൾ സമർപ്പിക്കാൻ കേന്ദ്ര ഡ്രഗ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിദഗ്ധ സമിതി ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയത്.