രാകേഷ് ടിക്കായത്തിന് നേരെ വധശ്രമം; പിന്നിൽ ബിജെപിയെന്ന് ഭാരതീയ കിസാൻ യൂണിയൻ

ജ​യ്പു​ർ: ക​ർ​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി പ​രാ​തി. രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​റി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.ബി​ജെ​പി​യാ​ണ് ആ​ക്ര​മ​ണ ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് രാ​കേ​ഷ് ടി​കാ​യ​ത് ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കാ​റി​ൻറെ ദൃ​ശ്യ​ങ്ങ​ളും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ബ​ൻ​സൂ​റി​ൽ ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കാ​റി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ രാ​കേ​ഷ് ടി​കാ​യ​ത് പ​രി​ക്കു​ക​ളൊ​ന്നും ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

സംഭവവുമായി നാലു പേരെ കസ്റ്റഡിയിൽ എടുത്തെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. അതേസമയം, വെടിവെപ്പ് നടന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു.