Home Politics കനിമൊഴി എംപിക്ക് കൊറോണ ; ഡിഎംകെയ്ക്ക് തിരിച്ചടി

കനിമൊഴി എംപിക്ക് കൊറോണ ; ഡിഎംകെയ്ക്ക് തിരിച്ചടി

0

ചെന്നൈ: ഡിഎംകെ എംപി കനിമൊഴി കരുണാനിധിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കനിമൊഴി നിരീക്ഷണത്തിൽ പോയി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കനിമൊഴി സജീവമായിരുന്നു. വോട്ടെടുപ്പ് അടുത്ത വേളയിൽ കനിമൊഴിയുടെ അസാന്നിധ്യം ഡിഎംകെയ്ക്ക് തിരിച്ചടിയാണ്.

രാജ്യത്ത് ഇന്നലെ 89,129 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രതി ദിന വർധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേർ വൈറസ് ബാധ മൂലം മരിച്ചു.

രാജ്യത്ത് ഇതുവരെ 1,23,92,260 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,15,69,241 പേർ രോഗമുക്തി നേടി. 6,58,909 പേരാണ് ചികിത്സയിലുള്ളത്. കൊറോണ ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 1,64,110 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here