ന്യൂഡെൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നിയോഗിച്ച സമിതി സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് ഡികെ ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.
മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐബി മുൻ ഡയറക്ടർ ആർബി ശ്രീകുമാർ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നത്.
നമ്പി നാരായണൻ നൽകിയ ഹർജിയിൽ 2018 സെപ്റ്റംബർ 14നാണ് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്. നമ്പി നാരായണന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദേശം നൽകിയിരുന്നു.