Home National എഐഎംഐഎം നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു

എഐഎംഐഎം നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു

0

ഹൈദരാബാദ്: അസദുദ്ദീൻ ഉവൈസി എംപിയുടെ പാർട്ടിയായ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലീമീൻ നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. അസദ് ഖാൻ(40) ആണ് ഹൈദരാബാദിലെ തിരക്കേറിയ റോഡിൽ കൊല്ലപ്പെട്ടത്. പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഓൾഡ് സിറ്റി മൈലാർദേവ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അസദ് ഖാനെ ആക്രമികൾ പിന്തുടർന്ന് അക്രമിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഒസ്മാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അസദ് ഖാനെ നേരത്തേ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here