വ്യാജ വാർത്തകൾക്കും വിദ്വേഷ പരാമർശങ്ങൾക്കും എതിരേ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക്

ന്യൂഡെൽഹി: തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്ക്. വർഗ്ഗീയ ധ്രുവീകരണം നടത്താൻ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായുള്ള വിമർശനം ശക്തമായ സാഹചര്യത്തിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഫേസ്ബുക്കിന്റെ മുന്നറിയിപ്പ്.

ഇന്ത്യയിൽ 50 ദശലക്ഷം പേർ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ശക്തമായ മാധ്യമമാണ് ഫേസ്ബുക്ക്. തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വാർത്തകളും വീഡിയോകളും വ്യാപകമായി ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. വർഗ്ഗീയ കലാപങ്ങൾക്കു വരെ ഫേസ്ബുക്കിലെ വ്യാജ സന്ദേശങ്ങൾ കാരണമായിരുന്നു