Home Local News അങ്കമാലി നഗരസഭ മുന്‍ വൈസ് ചെയര്‍മാൻ എംഎസ് ഗിരിഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

അങ്കമാലി നഗരസഭ മുന്‍ വൈസ് ചെയര്‍മാൻ എംഎസ് ഗിരിഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

0

കൊച്ചി: അങ്കമാലി നഗരസഭ മുന്‍ വൈസ് ചെയര്‍മാനും അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.എസ്.ഗിരിഷ് കുമാര്‍ (55) വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടി മുരിങ്ങൂരിലായിരുന്നു അപകടം. അങ്കമാലിയില്‍ നിന്ന് ചാലക്കുടി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം കാര്‍ തട്ടി മറിഞ്ഞ് തലയടിച്ച് വീഴുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം . മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. അങ്കമാലി നഗരസഭയില്‍ ഒന്നര പതിറ്റാണ്ട് കാലം കൗണ്‍സിലറും അവസാന അഞ്ചു വര്‍ഷം വൈസ് ചെയര്‍മാനുമായിരുന്നു ഗിരിഷ് കുമാര്‍. രണ്ട് പതിറ്റാണ്ടായി അങ്കമാലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായായി രാഷ്ര്ടീയത്തിതില്‍ പ്രവേശിച്ചതെങ്കിലും പിന്നീട് ഇടത് സഹയാത്രികനായി മാറി. ഇടക്കാലത്ത് സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. അവിവാഹിതനാണ്. അങ്കമാലി നഗരസഭയില്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഗിരീഷ് കുമാര്‍ മികച്ച സംഘാടകനായിരുന്നു.

അങ്കമാലി സഹകരണ ബാങ്കിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചത് ഗിരീഷായിരുന്നു. 90 ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്നം 160 കോടി നിക്ഷേപത്തിലേക്ക് അങ്കമാലി സഹകരണ ബാങ്കിനെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗൗരിക്കുട്ടിയാണ് മാതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here