വാഷിംഗ്ടൺ: ഫൈസർ, മൊഡേണ വാക്സിനുകൾ കൊറോണയെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമെന്ന് യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പ്രിവെൻഷനിലെ ഗവേഷകർ.
വാക്സിന്റെ രണ്ടു ഡോസ് എടുത്ത 90 ശതമാനംപേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കൊറോണയ്ക്കേതിരെ പ്രതിരോധം രൂപപ്പെട്ടതായി കണ്ടെത്തി.
ഒരു ഡോസ് എടുത്ത 80 ശതമാനം പേരിലും വാക്സിൻ എടുത്തവരിൽ ലക്ഷണങ്ങളില്ലാതെ കൊറോണ വരാനോ മറ്റുള്ളവരിലേക്ക് പടരാനോ സാധ്യത വളരെ കുറവാണെന്നും ഗവേഷകർ പറഞ്ഞു.