Home State ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക

ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക

0

തിരുവനന്തപുരം: ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി വിജയം. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ ക്രൈം ബ്രാഞ്ചിനു കേസെടുക്കാൻ കഴിയുമെന്നും വിജയം പ്രതികരിച്ചു.

സന്ദീപ് മാർച്ച് 5 ന് എറണാകുളം സിജെഎമ്മിനാണ് കത്ത് അയച്ചത്. ഒന്നുകിൽ ഇത് പരിശോധിച്ച് സിജെഎം തുടർനടപടി നിർദ്ദേശിക്കണം. അല്ലെങ്കിൽ സന്ദീപിന്റെ അഭിഭാഷകൻ പൊലീസിനെ സമീപിക്കണം. ഇത് രണ്ടുമില്ലാതെ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നാണ് അഭിഭാഷകയും ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസെടുക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here