ബംഗളുരു: കൊറോണ കേസുകൾ കുതിച്ചുയർന്നതോടെ കർണാടകത്തിൽ വീണ്ടും ആശങ്ക. നാലു മാസത്തിനുശേഷം മൂവായിരത്തിലധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 3,082 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2020 നവംബർ അഞ്ചിനുശേഷം ആദ്യമായാണു സംസ്ഥാനത്ത് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്.
ഞായറാഴ്ച ബംഗളൂരു നഗരമേഖലയിൽ മാത്രം 2,004 പേർക്കു രോഗം ബാധിച്ചു. സംസ്ഥാനത്ത് ആകെ രോഗികൾ 9.87 ലക്ഷമായി. ആകെ മരണം 12,504. ബംഗളൂരുവിൽ കുട്ടികളിലും കോവിഡ് ബാധിക്കുന്നുണ്ട്. ഈ മാസം മാത്രം പത്ത് വയസിൽ താഴെ പ്രായമുള്ള 472 കുട്ടികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണയുടെ രണ്ടാം തരംഗം കുട്ടികളെ ഏറെ ബാധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ.