ആസൂത്രിത നീക്കം; ഭക്ഷ്യക്കിറ്റിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിലൂടെ വോട്ടർമാരെ സ്വാധീനിക്കാമെന്ന കണക്കുകൂട്ടലിൽ സർക്കാർ കിറ്റ് വിതരണം തിങ്കളാഴ്ച ആരംഭിക്കാൻ തിരക്കിട്ട ക്രമീകരണങ്ങൾ. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ കമ്മീഷന്‍ മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ ‘സ്പെഷല്‍ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ഭക്ഷ്യവകുപ്പിൻ്റെ തീരുമാനം.

ആസൂത്രിത നീക്കത്തിൻ്റെ ഭാഗമായി കിറ്റുകള്‍ റേഷന്‍ കടകളിലെത്തിക്കഴിഞ്ഞു. ഫെബ്രുവരിയിലെ കിറ്റും ഈ മാസം 31 വരെ നൽകും. രാവിലെയോടെ ഇ-പോസ് മെഷീനില്‍ ക്രമീകരണങ്ങള്‍ വരുത്തി മഞ്ഞക്കാര്‍ഡ് വിഭാഗങ്ങള്‍ക്ക് ആദ്യഘട്ട കിറ്റുകള്‍ വിതരണം ചെയ്യും. 20 ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ വിഭാഗത്തിനുമുള്ള ഏപ്രിലിലെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മാര്‍ച്ച്‌ മാസത്തെ കിറ്റും നൽകും.

ഏപ്രിലിലെ വിശേഷദിനങ്ങളുടെ പേരിലാണ് ആ മാസത്തിലെ കിറ്റില്‍ 14 ഇന ഭക്ഷ്യധാന്യങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനൊപ്പം മാര്‍ച്ച്‌, ഏപ്രില്‍ മാസത്തെ സ്പെഷല്‍ അരി വിതരണം തടഞ്ഞ കമീഷന്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്