ഗുരുഗ്രാം: ഗുഡ്ഗാവ് – ദ്വാരക അതിവേഗ പാതയിൽ നിർമാണം നടക്കുന്ന മേൽപ്പാലം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ദൗലദാബാദിന് സമീപം രാവിലെ ഏഴരയോടെയാണ് അപകടം.
അപകടത്തിൽ പരിക്കേറ്റ മൂന്ന് തൊഴിലാളികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മേൽപ്പാലത്തിൻ്റെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം.