Home National സച്ചിൻ ടെൻഡുൽക്കർക്ക് കൊറോണ സ്ഥിരീകരിച്ചു

സച്ചിൻ ടെൻഡുൽക്കർക്ക് കൊറോണ സ്ഥിരീകരിച്ചു

0

മുംബൈ: ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർക്ക് കൊറോണ സ്ഥിരീകരിച്ചു. സച്ചിൻ വീട്ടിൽ തന്നെ ചികിത്സയിലാണ്.നേരിയ രോഗലക്ഷണങ്ങളുള്ള സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താൻ ചികിത്സ ആരംഭിച്ചതായി സച്ചിൻ അറിയിച്ചു. സ്വയം നിരീക്ഷണം തുടരുകയാണെന്നും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് കൊറോണക്കെതിരെ പൊരുതുകയാണെന്നും സച്ചിൻ അറിയിച്ചു.

വീട്ടിൽ മറ്റുള്ളവരുടെയല്ലാം പരിശോധനാ ഫലം നെഗറ്റീവാണെന്നും എല്ലാ മുൻകരുതലുകളും പാലിച്ച് ക്വാറന്റീൻ തുടരുകയാണെന്നും സച്ചിൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here