Home State നിർത്തിവെച്ച രണ്ട് സർവീസുകൾ കൂടി എയർ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിൽ നിന്ന് പുനരാരംഭിക്കുന്നു

നിർത്തിവെച്ച രണ്ട് സർവീസുകൾ കൂടി എയർ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിൽ നിന്ന് പുനരാരംഭിക്കുന്നു

0

റാസൽഖൈമ: കൊറോണ വ്യാപനം മൂലം നിർത്തിവെച്ച രണ്ട് സർവീസുകൾ കൂടി എയർ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിൽ നിന്ന് പുനരാരംഭിക്കുന്നു. റാസൽഖൈമ-കോഴിക്കോട്, അൽ ഐൻ-കോഴിക്കോട് എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്.

മാർച്ച് 31 മുതൽ ഒക്ടോബർ 29 വരെ റാസൽഖൈമ-കോഴിക്കോട് സർവീസുകൾ ഉണ്ടാകും. ജൂലൈ ഒന്നു മുതൽ ഒക്ടോബർ 28 വരെ അൽ ഐൻ-കോഴിക്കോട് സർവീസ് നടത്തും. അതേ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് തിരിച്ചും സർവീസ് ഉണ്ടാകും.

രണ്ട് വിമാന സർവീസുകളിലേക്കും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. നേരത്തെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്, കൊച്ചി. തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയിൽ രണ്ടു വീതം സർവീസുകൾ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here