Home State വോട്ടിരട്ടിപ്പ് ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി

വോട്ടിരട്ടിപ്പ് ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി

0

കൊച്ചി: വോട്ടിരട്ടിപ്പ് ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി. സംസ്ഥാനത്താകമാനം നാല് ലക്ഷത്തോളം കള്ളവോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്നും ഇവ മരവിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറഞ്ഞു. തുടർന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കുകയായിരുന്നു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here