Home State പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം സമയം

പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം സമയം

0

കൊച്ചി: പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രമേ സമയപരിധിയുള്ളൂ. മാർച്ച് 31-നു നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും.
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും.

രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്. 2020 ജൂൺ 30 വരെയായിരുന്നു ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം നേരത്തെ
സർക്കാർ അനുവദിച്ചിരുന്നത്.

മാർച്ച് 31 വരെ സമയം നീട്ടിയത് കൊറോണ പശ്ചാത്തലത്തിലാണ്. വീണ്ടും സമയം നീട്ടാനുള്ള സാധ്യത കുറവാണ്. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് സമർപ്പിക്കേണ്ടതുള്ളത് കൊണ്ട് പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here