ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ എംഎല്‍എയുടെ മകന്റെ കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചു. തിരുച്ചിറപ്പള്ളിയിലെ മുസിരി എംഎല്‍എ സെല്‍വരാശുവിന്റെ മകന് രാമമൂര്‍ത്തിയുടെ കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. പണം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.
ബുധനാഴ്ച പുലര്‍ച്ചെ തിരുച്ചിറപ്പള്ളിയിലെ പൊട്ടവായ്ത്തലയില്‍ വച്ചാണ് കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പ്രത്യേക സംഘം പിടിച്ചെടുത്തത്. വാഹനപരിശോധനയ്ക്കിടെ കാറിനുള്ളില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ പണം കണ്ടെത്തി. താലൂക്ക് ഓഫീസിൽ എത്തിച്ച് എണ്ണനോക്കിയാണ് തുക തിട്ടപ്പെടുത്തിയത്.
സംഭവത്തിൽ എംഎല്‍എയുടെ ഡ്രൈവര്‍ ജയശീലനും രണ്ട് അണ്ണാ ഡിഎംകെ ജില്ലാ കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടെ നാല് പേരെയും കസ്റ്റഡിയിലെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.