Home State പ്ലസ് വണ്‍ വിദ്യാർഥിനിയെ പ്രണയം നടിച്ച് റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്​ പിടിയിൽ

പ്ലസ് വണ്‍ വിദ്യാർഥിനിയെ പ്രണയം നടിച്ച് റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്​ പിടിയിൽ

0

തൃശൂർ: പ്ലസ് വണ്‍ വിദ്യാർഥിനിയെ പ്രണയം നടിച്ച് റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്​ പിടിയിൽ. വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് യുവാവ്​ പിടിയിലായത്. മലപ്പുറം കുഴിമണ്ണ സ്വദേശി കാരാട്ടുപറമ്പില്‍ മുഹമ്മദ് മുഹ്‌സിനാണ്​ (23) പിടിയിലായത്​.

തൃശൂര്‍ റൂറല്‍ എസ്.പി പൂങ്കുഴലിയുടെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടിആര്‍. രാജേഷി​ൻ്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്‌പെക്ടര്‍ എം.ബി. സിബിനാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്തത്​. കല്‍പറ്റ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ്, സി.പി.ഒ.മാരായ ജ്യോതിരാജ്, സി.വി. ജെയ്‌സന്‍ എന്നിവരുടെ സഹായത്തോടെ വാഹനം തടഞ്ഞാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here