കണ്ണൂര്‍ : ‘ധര്‍മ്മടത്ത് എന്റെ മത്സരം ധര്‍മ്മത്തിനു വേണ്ടിയാണ്. എംഎല്‍എയോ മന്ത്രിയോ ആകേണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ധര്‍മ്മടത്ത് മല്‍സരിക്കുന്ന വാളയാര്‍ അമ്മയ്ക്ക് കുട്ടിയുടുപ്പാണ് തെരഞ്ഞെടുപ്പ് ചിഹ്നം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ കുട്ടികളുടെ അമ്മ മല്‍സരിക്കുന്നത്.
കഴിഞ്ഞദിവസമായിരുന്നു വാളയാര്‍ അമ്മയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നത്. ഫ്രോക്ക് ചിഹ്നം ചോദിച്ചു വാങ്ങിയതാണ്. മക്കളെയാണ് അതിലൂടെ പ്രതിനിധാനം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
‘എംഎല്‍എ ആകാനോ മന്ത്രിയാകാനോ അല്ല എന്റെ മത്സരം’ എന്ന് കണ്‍വെന്‍ഷനില്‍ വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞു. പ്രസംഗത്തിനിടെ പലതവണ വിതുമ്പി.
എനിക്കു നീതിയെവിടെയെന്നു മുഖ്യമന്ത്രിയോടു നേരിട്ടു ചോദിക്കണം. എന്റെ ചോദ്യങ്ങള്‍ മന്ത്രി ബാലനോടല്ല, മുഖ്യമന്ത്രിയോടാണ്. ‘ വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പറഞ്ഞു.