അഫ്ഗാൻ അതിർത്തിയിൽ പാക് ഭീകര ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതരമായ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ആറു വയസ്സുള്ള കുട്ടിയും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്.

പാക് ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാനാണ് സ്‌ഫോടനം നടത്തിയത്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണ് അഫ്ഗാനിലേത്. പാക് അതിർത്തി യിലെ ചമൻ എന്ന സ്ഥലത്ത് മോട്ടോർ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെ റിച്ചത്.

ആധുനിക രീതിയിൽ വിദൂര സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന ബോംബാണ് മോട്ടോർ ബൈക്കിലുണ്ടായിരുന്നത്. പോലീസ് വാഹനങ്ങളെ ലക്ഷ്യം വെച്ചാണ് ബോംബാക്ര മണത്തിന് ഭീകരർ പദ്ധതിയിട്ടത്. ബോംബ് സ്‌ഫോടനത്തിന്റെ ഉഗ്രശക്തിയിൽ പ്രധാന പട്ടണത്തിലെ നിരവധി കടകൾക്ക് കേടുപാട് സംഭവിച്ചു.

പരിക്കേറ്റവരെ ക്വറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലെവീസ് സേന, അതിർത്തി രക്ഷാ സേന, പ്രദേശത്തെ പോലീസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.