Home State വിനോദിനി കോടിയേരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും കസ്റ്റംസ് നോട്ടീസ്

വിനോദിനി കോടിയേരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും കസ്റ്റംസ് നോട്ടീസ്

0

കൊച്ചി : ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് വേണ്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 30ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഈ മാസം 30 നും ഹാജരായില്ലെങ്കിൽ കോടതി വഴി വാറൻ്റ് അയക്കുമെന്നും കസ്റ്റംസ് നോട്ടീസ് വ്യക്തമാക്കി. മുൻപ് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും വിനോദിനി ഹാജരായില്ല. ഇതിന് പിന്നാലെയാണ് നടപടി കൂടുതൽ കടുപ്പിക്കാൻ കസ്റ്റംസ് തീരുമാനിച്ചത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുൽ ജനറലിന് നല്‍കിയ ഐഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്‍റെ കയ്യിൽ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here