Home State കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി

കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി

0

പെരുമ്പാവൂർ: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ഒരുപാട് കഴിവും കാര്യശേഷിയുമുള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്തെ പ്രചാരണ യോഗത്തിൽ സിപിഎമ്മിന് എതിരെ രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്.

സിപിഎം ഉള്ളതെല്ലാം പാർട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും രാഹുൽ പറഞ്ഞു. യുവാക്കൾക്ക് നൽകേണ്ട ജോലി സിപിഎം വേണ്ടപ്പെട്ടവർക്ക് നൽകുന്നുവെന്നും രാഹുൽ വിമർശിച്ചു.

കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്ത് ഇന്നത്തെ പ്രചാരണം തുടങ്ങിയ രാഹുൽ ഗാന്ധി പുതുപ്പുള്ളയിൽ ഉമ്മൻ ചാണ്ടിക്ക് വോട്ട് തേടിയെത്തി. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും രാഹുൽ റോഡ് ഷോയും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here