ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. പക്ഷെ പത്രിക പിൻവാങ്ങാതെ ഹരിപ്പാട്ടെ കോൺഗ്രസ് വിമതൻ. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നിയാസ് മത്സരിക്കും. “താക്കോൽ” ചിഹ്നത്തിലാണ് നിയാസ് മത്സരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വളരെ അപ്രതീക്ഷിതമായാണ് നിയാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തൻറെ മത്സരമെന്നായിരുന്നു നിയാസ് ഭാരതി വ്യക്തമാക്കിയത്.
പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലായിരുന്നു നിയാസ് മണ്ഡലത്തെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.