സിബിഎ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​വ​സ​രം

ന്യൂ​ഡെൽ​ഹി: സിബിഎ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​വ​സ​രം. കൊറോണ രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​ബി​എ​സ്ഇ തീ​രു​മാ​നം.

ഇ​തി​നാ​യി, ഏ​ത് സ്കൂ​ളി​ലാ​ണോ പ​രീ​ക്ഷ​യെ​ഴു​താ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് അ​വി​ടെ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച അ​പേ​ക്ഷ മാ​ർ​ച്ച് 25-ന​കം സ​മ​ർ​പ്പി​ക്ക​ണം. ഏ​ത് സ്കൂ​ളി​ലേ​ക്കാ​ണോ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത് അ​വി​ടെ​യും ഇ​ക്കാ​ര്യം അ​റി​യി​ക്ക​ണം.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് 31-ന​കം സി​ബി​എ​സ്ഇ വെ​ബ്സൈ​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്കും തി​യ​റി പ​രീ​ക്ഷ​യ്ക്കും വേ​വ്വേ​റെ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മൂ​ന്ന് ഷി​ഫ്റ്റു​ക​ളാ​യി ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശ​വും സി​ബി​എ​സ്ഇ ന​ൽ​കി​യി​ട്ടു​ണ്ട്