മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയെ കാണാനില്ല; സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നെന്ന് ബിജെപി നേത്യത്വം

കാസർകോട്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതി. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.

നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ഇന്നലെ വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി.

എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന് ബിജെപി നേതൃത്വം പറയുന്നു. സുന്ദര നാളെ പത്രിക പിൻവലിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.