Home Politics ഗുജറാത്തി പത്രത്തിൽ ‘ഉറപ്പാണ് എൽഡിഎഫ്’ പരസ്യം; ഏത് മലയാളിയാണ് ഗുജറാത്തി പത്രം വായിക്കുന്നതെന്ന് ചെന്നിത്തല

ഗുജറാത്തി പത്രത്തിൽ ‘ഉറപ്പാണ് എൽഡിഎഫ്’ പരസ്യം; ഏത് മലയാളിയാണ് ഗുജറാത്തി പത്രം വായിക്കുന്നതെന്ന് ചെന്നിത്തല

0

തിരുവനന്തപുരം: ഗുജറാത്തിലെ പത്രത്തിൽ വരെ ‘ഉറപ്പാണ് എൽഡിഫ്’ പരസ്യം. ഏത് മലയാളിയാണ് ഗുജറാത്തിലെ പത്രം വായിക്കുന്നത്. പത്രത്തിന്റെ ഫോട്ടോകോപ്പി ഉയർത്തിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ ആരോപണം.

സർക്കാരിനെ വെള്ള പൂശാൻ കോടികൾ ചിലവഴിച്ച്‌ പരസ്യങ്ങൾ നൽകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തി വായിക്കാൻ അറിയാത്തതുകൊണ്ട് പത്രത്തിന്റെ പേര് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

200 കോടി രൂപയുടെ പരസ്യമാണ് ഈ സർക്കാർ അവസാന കാലഘട്ടത്തിൽ നൽകിയത്. അതിൽ 57 കൂടി രൂപ കിഫ്ബിയിൽ നിന്നായിരുന്നു. പരസ്യങ്ങൾ കൊടുത്തതിന്റെ ഉപകാരസ്മരണയാണ് ഇപ്പോൾ മാധ്യമ സർവേകളിലൂടെ കാണാൻ കഴിയുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ പരസ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് കൊടുക്കുകയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും വിവിധ ഭാഷകളിൽ പരസ്യം കൊടുക്കുകയാണ്. ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വര്ഷം കൊണ്ട് എല്ലാ മേഖലയും തകർത്ത ഒരു ജനവിരുദ്ധ സർക്കാരിനെ വെള്ളപൂശാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് എന്ത് ഉത്തരവാദിത്വമെന്നും ചെന്നിത്തല ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here