തിരുവനന്തപുരം: കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യത്തിൽ സിപിഎം വീണെന്ന് നടൻ ജഗദീഷ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ കിട്ടുമെന്ന് സിനമയിലെ ഇടതുപക്ഷത്തുള്ളവർ പറഞ്ഞു. ആർ ബാലശങ്കറിന്‍റെ പ്രസ്താവനയിൽ അതിന്‍റെ ഉള്ളുകളികൾ പുറത്തുവന്നെന്നും ജഗദീഷ് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജഗദീഷ് കെബി ഗണേഷ് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണയും യുഡിഎഫ് പ്രചാരണ വേദികളിൽ ജഗദീഷ് സജീവ സാന്നിധ്യമാണ്.
ഇത്തവണ മത്സരിക്കാനില്ലെന്ന് താൽപര്യമില്ലെന്ന് താൻ നേതൃത്വത്തോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ളവർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ മേൽത്തട്ട് അഴിമതിയാണെന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ലെന്നും ജഗദീഷ് പറഞ്ഞു.