Home State നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ല; മുന്നണികളോട് സമദൂരം: യാക്കോബായ സഭ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ല; മുന്നണികളോട് സമദൂരം: യാക്കോബായ സഭ

0

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ. മൂന്ന് മുന്നണികളോടും സമദൂര നിലപാടാണ് സഭക്കുള്ളതെന്നും യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലി പ്രതികരിച്ചു.

ഓർത്തഡോക്സ് സഭയുമായി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ പിന്തുണ നൽകാൻ ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ച ഫലം കാണാത്തതാണ് കാരണം. സിപിഎമ്മും കോൺഗ്രസുമായി സഭയ്ക്ക് നല്ല ബന്ധമാണുള്ളത്. അതേസമയം സഭ പ്രശ്നം പരിഹരിക്കുമെങ്കിൽ ഭാവിയിൽ ബിജെപിയുമായി ചേർന്ന് നിൽക്കുമെന്നും സ്ലീബാ പോൾ പ്രതികരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്രനേതൃത്വവുമായി യാക്കോബായ സഭ നേതൃത്വം വിപുലമായ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സഭ പ്രശ്നപരിഹാരത്തിന് ഉറപ്പ് നൽകിയാൽ ബിജെപിക്ക് പിന്തുണ നൽകാമെന്ന നിലപാടായിരുന്നു സഭ നേതൃത്വം സ്വീകരിച്ചത്. എന്നാൽ ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയം കാണാത്തതിനാൽ രാഷ്ട്രീയ നീക്കത്തിൽ നിന്ന് സഭ പിന്നോട്ട് പോവുകയായിരുന്നുവെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here