കൊറോണ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നു മുതൽ കടത്തിവിടില്ല; കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം

ബം​ഗളൂരു: കർണാടക അതിർത്തിയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണം. കൊറോണ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതൽ കടത്തിവിടില്ല. തലപ്പാടിയിൽ കെഎസ്ആർടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കർണാടക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കൊറോണ രണ്ടാം തരം​ഗ മുന്നറിയിപ്പിനെത്തുടർന്നാണ് കർണാടക വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കർണാടക ഇതിനു മുമ്പ് പലതവണ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നവെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടർന്ന് ഒഴിവാക്കുകയായിരുന്നു.

നിയന്ത്രണങ്ങൾ അടിയന്തര ചികിത്സയ്ക്ക് പോകുന്നവരെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. അതേസമയം, കൊറോണ ജാഗ്രത ശക്തമാക്കാന്‍ കേന്ദ്രസർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്.