Home World പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കൊറോണ സ്ഥിരീകരിച്ചു

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കൊറോണ സ്ഥിരീകരിച്ചു

0

ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കൊറോണ സ്ഥിരീകരിച്ചു. പാകിസ്ഥാൻ ആരോഗ്യമന്ത്രി ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇമ്രാൻഖാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച ഇമ്രാൻഖാൻ കൊറോണ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി പേർ പങ്കെടുത്ത ഇസ്ലാമാബാദിലെ സുരക്ഷ യോഗത്തിൽ ഇമ്രാൻഖാൻ സന്നിഹിതനായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here