Home State വീണ്ടും കൊറോണ തരംഗത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി; കടുത്ത ജാഗ്രത പാലിക്കാൻ നിർദ്ദേശം

വീണ്ടും കൊറോണ തരംഗത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി; കടുത്ത ജാഗ്രത പാലിക്കാൻ നിർദ്ദേശം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഈ സാഹചര്യം പരിഗണിച്ച്‌ കഴിയാവുന്നത്ര വേഗത്തിൽ എല്ലാവരും വാക്‌സിൻ എത്തിക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കൊറോണ കേസുകൾ കുറഞ്ഞുവരികയാണെങ്കിലും അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണാടകയും അടക്കമുള്ള സംസ്ഥാനങ്ങളിൽ കോറോണയുടെ അടുത്ത തരംഗം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലാണ് കോറോണ കേസുകൾ ആശങ്കപ്പെടുത്തുന്ന വിധം വർധിക്കുന്നത്.

കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഇത്തരം സംഭവങ്ങളുണ്ടായപ്പോഴും കേന്ദ്രത്തെ അറിയിച്ചിരുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here