ന്യൂഡെൽഹി: രാജ്യത്തെ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ളത് ബി.ജെ.പിക്കെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് പഠനം.2018-2019 കാലത്ത് പാർട്ടികൾ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരമുള്ളതാണ് പഠനം 2904.18 കോടി രൂപയാണ് പാർട്ടിയുടെ ആസ്തി.
രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിൻ്റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 510.71 കോടിയാണ് സി.പി.എമ്മിൻ്റെ ആസ്തി.
തൃണമൂൽ കോൺഗ്രസിന് 210.19 കോടിയും എൻ.സി.പിക്ക് 32.01 കോടിയും സി.പി.ഐക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്.
പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ 572.21 കോടി രൂപയുടെ ആസ്തികളുള്ള സമാജ്വാദി പാർട്ടിയാണ്. ബിജു ജനതാദളിന് 232.27 കോടിയും എ.ഐ.എ.ഡി.എം.കെ പാർട്ടി 206.75 കോടിയുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഇടം പിടിക്കുന്നു.